മിസൈല്‍ ആക്രമണം: എയര്‍ ഇന്ത്യ ഇസ്രയേല്‍ സര്‍വീസ് നിര്‍ത്തിവച്ചു

News Photo 1 - India - Otta Nottathil - air_india_israel_uae_huti
ന്യൂഡല്‍ഹി: ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം യുഎഇയിലേക്ക് വഴിതിരിച്ചുവിട്ടു. ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിന് സമീപം യമനിലെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണിത്.

ഡല്‍ഹിയില്‍നിന്നുള്ള എ.ഐ 139 വിമാനം തെല്‍ അവിവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് അബൂദബിയിലേക്കാണ് തിരിച്ചുവിട്ടത്. ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസ് ചൊവ്വാഴ്ച വരെ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

മിസൈല്‍ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ പതിച്ച സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെടുകയും റോഡിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. താല്‍ക്കാലികമായി അടച്ചിട്ട വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പിന്നീട് പുനരാരംഭിച്ചു.
- dated 05 May 2025

Comments:

Keywords: India - Otta Nottathil - air_india_israel_uae_huti India - Otta Nottathil - air_india_israel_uae_huti,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും