റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യുദ്ധഭൂമിയില്‍ നിരവധി ഇന്ത്യക്കാര്‍ സൈന്യത്തോടൊപ്പമുണ്ടെന്നും വിവരമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ ഇന്ത്യക്കാരെയാണ് വിവിധ ജോലി വാഗ്ദാനങ്ങള്‍ നല്‍കി റഷ്യയിലെത്തിച്ച ശേഷം നിര്‍ബന്ധപൂര്‍വം സൈന്യത്തില്‍ ചേര്‍ത്തിരിക്കുന്നത്.
ഈ വര്‍ഷമാദ്യം, പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നുമുള്ള യുവാക്കളുടെ വിഡിയോ പുറത്തുവന്നതും വലിയ വാര്‍ത്തയായിരുന്നു. സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട യുവാക്കള്‍, തങ്ങള്‍ വഞ്ചിക്കപ്പെട്ടതാണെന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Comments: