ഒഴുക്കില്‍പ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ചാടിയ നാലു പേരില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയിലുള്ള ഇയാളുടെ നിലമെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടിലെക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ ഇന്ത്യന്‍ എംബസി എക്സിലൂടെ അറിയിച്ചു.

Comments: