ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സംഘര്‍ഷം രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണ് പുടിന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ റഷ്യയുടെ പങ്കാളിത്തം പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. അതേസമയം, റഷ്യ ~ യുക്രെയ്ന്‍ പ്രശ്നത്തില്‍ യുഎസ് സ്വാധീനം കാരണം യുക്രെയ്ന് അനുകൂലമായ നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ളത്. യുക്രെയ്ന്‍ സൈന്യത്തിന് പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുമുണ്ട്.
ഇന്ത്യയാകട്ടെ, ഐക്യരാഷ്ട്ര സഭയില്‍ അടക്കം യുക്രെയ്നിലെ മാനുഷിക വിഷയങ്ങള്‍ പരിഹരിക്കുക എന്നതിനപ്പുറത്തേക്ക്, റഷ്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിട്ടില്ല. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവുമായി ഇന്ത്യ സഹകരിക്കുന്നില്ല. എന്നുമാത്രമല്ല, റഷ്യയില്‍ നിന്ന് നേരിട്ട് പെട്രോളിയം വാങ്ങുകയും ചെയ്യുന്നുണ്ട്.

Comments: