Today: 16 May 2021 GMT   Tell Your Friend
Advertisements
എന്റെ തട്ടകം പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയുമല്ല പിന്നയോ അങ്ങ് .. ഡല്‍ഹിയാണ് .. .. ഡല്‍ഹി ; കണ്ണന്താനം
Photo #1 - India - Samakaalikam - alkannamthanam
വിഹഗ വീക്ഷണം

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍' എന്ന ചിത്രത്തില്‍ രേവതി അവതരിപ്പിക്കുന്ന നായികാ കഥാപാത്രം ഇടയ്ക്കിടെ വിളിച്ചു ചോദിക്കുന്ന ഒരു ഡയലോഗുണ്ട്. കല്ലു കൊത്താനുണ്ടോ കല്ല്'...ഏതാണ്ട് ഇതേ രീതിയിലാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന ബ്യറോക്രാറ്റിക് രാഷ്ട്രീയ നേതാവ് ഇപ്പോള്‍ വിളിച്ചുചോദിക്കുന്നത്. കല്ലിനു പകരം അദ്ദേഹം ചോദിക്കുന്നത് ദരിദ്രരുണ്ടോ ദരിദ്രര്‍'...എന്നാണെന്ന് മാത്രം. ഇത്തരം രാഷ്ട്രീയക്കാരെ ഇന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടു കിട്ടില്ല. ആയിരം കോഴിക്ക് അരക്കാട എന്നപോലെയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെപ്പോലുള്ളവര്‍. അഴിമതിക്കാരായ ആയിരം രാഷ്ട്രീയക്കാര്‍ക്ക് അരക്കണ്ണന്താനം എന്നാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളിലെ പുതുമൊഴി.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതുപോലെ കേരളത്തില്‍ ദരിദ്രര്‍ ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം കേന്ദ്രത്തിലേക്ക് വിളിച്ചു ചോദിക്കുന്നത്. അവിടെ വല്ല ദരിദ്ര നാരായണന്‍മാരുമുണ്ടെങ്കില്‍ ഉടനെ അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ഒരു ആഗ്രഹം മാത്രമെ അദ്ദേഹത്തിനുള്ളു. അതിനെ രാഷ്ട്രീയ സത്യാന്വേഷി/ഭാഗ്യാന്വേഷി എന്നൊന്നും വിളിച്ചു നിസാരവല്‍ക്കരിക്കരുത്. കാരണം അഞ്ചുവര്‍ഷം കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയിരുന്നപ്പോള്‍ അവിടുത്തെ ഒരുവിധപ്പെട്ട എല്ലാ ദരിദ്രരെയും സമ്പന്നരാക്കിയതിനുശേഷമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് വിളിച്ചു ചോദിക്കുന്നത്. (സീറ്റണ്ടോ ഒന്ന വരാന്‍/തരാന്‍ ?)

കാഞ്ഞിരപ്പള്ളിയെ കേരളത്തിലെ ദരിദ്രരഹിത മണ്ഡലമായി പ്രഖ്യാപക്കാന്‍ ഒരുങ്ങുമ്പോഴാണ് പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്തു ചെയ്യാം. മഹത്തായ ആ പ്രഖ്യാപനമെങ്ങാനും നടത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെന്നും പറഞ്ഞ് ഒരു പണിയുമില്ലാതിരിക്കുന്നവരെങ്ങാനും കണ്ണുരുട്ടിയാലോ എന്ന ഒറ്റ ഭയം കൊണ്ടാണ് അവസാന നിമിഷം ആ സാഹസത്തില്‍ നിന്ന് പിന്‍മാറിയത്. പാവങ്ങളുടെ അരിയില്‍ കയ്യിട്ടുവാരാന്‍ കൂടി മടിയില്ലാത്തവരാണ് ഈ കമ്മീഷന്‍. അപ്പേള്‍ പിന്നെ പേടിച്ചേ മതിയാവു.

മണിമലയാര്‍ തഴുകിയൊഴുകുന്ന കാഞ്ഞിരപ്പള്ളിയെ സമത്വസുന്ദര മണ്ഡലമാക്കി അങ്ങനെ ഞെളിഞ്ഞിരിക്കുമ്പോഴാണ് മീനച്ചിലാര്‍ തഴുകുന്ന ഇനി പൂഞ്ഞാറിനെ കൂടി സമത്വസുന്ദരമാക്കാന്‍ ഇടതുമുന്നണി തെരഞ്ഞെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയെ പോലെയല്ല പൂഞ്ഞാര്‍. പുലികളുളള സ്ഥലമാണ്. അധികമൊന്നുമില്ല. പി.സി.ജോര്‍ജെന്നോ മറ്റോ പേരുള്ള ഒരെണ്ണമുണ്ട്. നടന്നവഴിക്ക് പിന്നെ പുല്ലുപോലും മുളയ്ക്കാന്‍ പേടിക്കും. അത്രയ്ക്കും ഭീകരനാണ്. കാടും മലയും കഞ്ചാവും വാറ്റും ചന്ദനക്കടത്തുമെല്ലാം കടുകിടെ തെറ്റാതെ കണ്ടു പിടിക്കാന്‍ കഴിവുള്ള പുലിയാണ് അങ്ങേരെന്ന് പരക്കെ സംസാരം.. സര്‍ക്കാരിന്റെ തുടക്കകാലത്തു ഇടതുവശത്തെ മടയിലായിരുന്നു കുടികിടപ്പെങ്കിലും പിന്നീടു മാണിയുടെ മടയിലേക്കു തനിയെ ഇറങ്ങിനടന്ന ഭീകരനാണ്.

ഈ പുലി ദരിദ്രനാണെങ്കില്‍ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാമായിരുന്നു. ഇതിപ്പോ അതുപോലും ചോദിക്കാനും കഴിയില്ല. പൂഞ്ഞാറിലെ പുലിയെ പിടിച്ചുകൊടുത്താല്‍ ഒരു മന്ത്രിസ്ഥാനം നല്‍കുമെന്നൊക്കെ മൂപ്പന്‍മാര്‍ പറയുന്നുണ്ട്. പുലിയെ പിടിക്കാന്‍ പോയിട്ട് ജീവനോടെ തിരിച്ചുവന്നാലല്ലെ മന്ത്രിസ്ഥാനത്തിരിക്കാന്‍ ആളുണ്ടാവു. ധര്‍സങ്കടത്തില്‍ പെട്ടിരിക്കുമ്പോഴാണ് അച്യുതാനന്ദന്‍ മൂപ്പനെ വീണ്ടും മൂപ്പനാക്കില്ലെന്ന് ഇടതന്‍മാര്‍ തീരുമാനിക്കുന്നത്. മൂപ്പന് സീറ്റില്ലെങ്കില്‍ എനിക്കും വേണ്ടന്നൊരു രക്തസാക്ഷി പരവേഷമണിഞ്ഞാലെങ്കിലും പുലിവേട്ടയില്‍ നിന്നു തന്നെ ഒഴിവാക്കുമെന്നു കരുതി.

ബിജിപി നേതാവ് അരുണ്‍ ജെയ്റ്റ്ലിക്കൊപ്പമായിരുന്നു ചായകുടിയെന്നോ റാം ജഠ്മലാനിക്കൊപ്പമായിരുന്നു ഉച്ചയൂണെന്നോ ടി.എന്‍. ശേഷനൊപ്പമായിരുന്നു കിടപ്പെന്നോ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. ഇവരെ വല്ലവരെയും പുലിക്ക് അറിയുമോ. പുലിപിടിച്ചാല്‍ പിടിച്ചതുതന്നെ. ആകെ ധര്‍മസങ്കടത്തില്‍ പെട്ടിരിക്കുമ്പോഴാണ് വി.എസിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മണത്തറിഞ്ഞത്. എന്നാല്‍ പിന്നെ ദരിദ്രരെ അന്വേഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാം എന്ന ബുദ്ധി അപ്പോഴാണ് തലയുലിദിച്ചത്.

പഴയ ഡല്‍ഹി ബന്ധങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തുള്ള ശശി അണ്ണന്റെ കൂടെ സഹായത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെന്ന പുംഗവനെ ഒന്നു ബന്ധപ്പെട്ടു നോക്കാന്‍ പണ്ടു തോന്നിയത് നന്നായി. ആരുവന്നാലും ചോദ്യമോ പറച്ചിലോ ഒന്നുമില്ലാതെ നിലവിളക്കെടുത്ത് സ്വീകരിക്കുന്ന അവിടെയാവുമ്പോള്‍ പിന്നെ പേടിക്കാനില്ല. ഉപദേശകസമിതി അംഗം എന്നൊക്കെ പറഞ്ഞ് കഴിഞ്ഞു കൂടാം. ആരും ചോദിക്കാനും പറയാനുമില്ല.

തീരുമാനം ആറുമാസം മുമ്പേ എടുത്തതാണെങ്കിലും കാഞ്ഞിരപ്പള്ളിയിലെ അവസാന ദരിദ്രനെകൂടി സമ്പന്നനാക്കിയശേഷം മതി പ്രഖ്യാപനം എന്നു കരുതി നീട്ടിവെക്കുകയായിരുന്നു. തന്റെ ബുദ്ധി കേരളത്തിനല്ല ഇന്ത്യക്കാണ് വേണ്ടെതെന്ന തിരച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടായത് നന്നായി. ഇല്ലെങ്കില്‍ പൂഞ്ഞാറിലെ പുലിയെങ്ങാനും നമ്മളെ കണ്ട് പേടിച്ച് മാളത്തിലൊളിക്കുകയും ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ജീവിതത്തിലെ അഞ്ചുവര്‍ഷം പോയികിട്ടിയത് തന്നെ. എന്തായാലും അതുണ്ടാവാത്തതില്‍ പൂഞ്ഞാറിലെയും കേരളത്തിലെയും ജനങ്ങള്‍ക്ക് ആശ്വസിക്കാം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അഭിമാനിക്കുകയുമാവാം.


കടപ്പാട് :
അടിക്കുറിപ്പ്: കണ്ണന്താനം ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ടു കണ്ണന്താനത്തെ സമീപിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണു പുതിയ തന്ത്രവുമായി ബിജെപിയുടെ രംഗപ്രവേശം.

- dated 20 Mar 2011


Comments:
Keywords: India - Samakaalikam - alkannamthanam India - Samakaalikam - alkannamthanam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us