Today: 16 May 2021 GMT   Tell Your Friend
Advertisements
ആലുക്കാസ് കത്തിയപ്പോള്‍ ആരും ചോദിക്കാഞ്ഞത് ... എന്തേ ?
Photo #1 - India - Samakaalikam - joyalukawedcenteonfire
കൊച്ചി:കൊച്ചി മറൈന്‍െ്രെഡവിലെ പത്തു നിലകളുള്ള ജോയ് ആലുക്കാസ് വെഡിങ് സെന്റര്‍ ഏതാണ്ട് പൂര്‍ണമായി കത്തിയമര്‍ന്നത് പത്രങ്ങളായ പത്രങ്ങളെല്ലാം വര്‍ണാഭമായി വിവരിച്ചു. കോടികളുടെ നഷ്ടമെന്ന് 'മനോരമ' വിലപിച്ചപ്പോള്‍ കത്തിയ ഓരോ നിലക്കും പ്രത്യേകം ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതിനാല്‍ ഉടമക്ക് വലിയ നഷ്ടമൊന്നും വരില്ലെന്ന് ' മാതൃഭൂമി'യും 'കൗമുദി'യും ആശ്വസിച്ചു. എന്നാല്‍, ഒറ്റ പത്രവും പറയാഞ്ഞതും ഇനി പറയാനിടയില്ലാത്തതുമായ ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഈ തീപിടുത്തം വെളിപ്പെടുത്തുന്നുണ്ട്. ആലുക്കാസിന്റെ മുഴുപേജ് ബഹുവര്‍ണ പരസ്യങ്ങള്‍ മുടങ്ങാതെ കിട്ടുന്ന മലയാളപത്രങ്ങളാരും ഈ തീപിടുത്ത വാര്‍ത്തയുടെ പിനമ്പുറങ്ങളിലേക്കെന്നും വല്ലാതങ്ങ് കടന്നു ചെല്ലില്ല എന്നുറപ്പ്.

നവമാധ്യമ വ്യവസായത്തില്‍ വാര്‍ത്തയെക്കാള്‍ പ്രധാനം പരസ്യമാണല്ലോ. എന്നാലും ഈ തീപിടുത്ത വാര്‍ത്ത ഒരാവര്‍ത്തി സൂക്ഷ്മമായി വായിച്ചാല്‍ ചിലതൊക്കെ നമുക്ക് വ്യക്തമാവും.

തീപിടുത്തം പാതിര നേരത്തായത് ഭാഗ്യമായി. പകല്‍ നേരത്തെങ്ങാനായിരുന്നെങ്കില്‍ വിവാഹക്കോടിയും ആഭരണങ്ങളും വാങ്ങാനെത്തിയ നൂറു കണക്കിന് പ്രതിശ്രുത വധൂവരന്‍മാരും കുടുംബാംഗങ്ങളും ചാരമായിപ്പോകുമായിരുന്നു. കാരണം എട്ടില്‍ ആറു നിലകളിലും പൊടുന്നനെ തീപടര്‍ന്നപ്പോള്‍ പുറത്തേക്കോടാന്‍ വഴി പോയിട്ട് ചാടി രക്ഷപ്പെടാന്‍ മതിയായ ജനാലകള്‍പോലും ആ കൂറ്റന്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഏറ്റവും വിശദമായി ആലുക്കാസ് തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത മലയാളമനോരമയുടെ വാര്‍ത്തയില്‍ നിന്ന്: 'തീപിടുത്തം ഉണ്ടാവുമ്പോള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മൂന്നു ജീവനക്കാര്‍ അവിടത്തെ അഗ്നിശമനികള്‍ പ്രയോഗിച്ചെങ്കിലും, തീ എല്ലാ നിലകളിലേക്കും വൈദ്യുതി സര്‍ക്യൂട്ട് വഴി പടരുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ജനാലകളോ വെന്റിലേറ്ററുകളോ കാര്യമായില്ലാത്തതിനാല്‍ തീ അണക്കാനുള്ള ഫയര്‍ഫോഴ്സ് ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരു ദിവസം മുഴുവന്‍ തീ നിന്നു കത്തി'.


കത്തിയമര്‍ന്ന ഷോറൂമിന്റെ ഉള്‍വശം. ഫോട്ടോ: പി.അഭിജിത്ത്

എങ്ങനെയുണ്ട് സംഗതി? വരാപ്പുഴ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലം പാട്ടത്തിനെടുത്ത് ജോയ് ആലുക്കാസ് കെട്ടിപ്പൊക്കിയ ഈ എട്ടു നില മന്ദിരത്തില്‍ അഗ്നിശമനസേനക്ക് വെള്ളം തളിക്കാന്‍ പോലും മതിയായ ജനാലകള്‍ ഉണ്ടായിരുന്നില്ല. കെട്ടിടത്തിനുള്ളില്‍ മതിയായ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫയര്‍ അലാറം പോയിട്ട് നേരാംവണ്ണം തീപിടിക്കാത്ത വയറിങ് പോലും ഇല്ലായിരുന്നു.

വാര്‍ത്ത തുടര്‍ന്നു വായിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഞെട്ടും: 'പുകയും തീയും മൂടിക്കെട്ടിയ കെട്ടിടത്തിലേക്ക് കടക്കാന്‍ അഗ്നിശമന സേനക്ക് എളുപ്പമായിരുന്നില്ല. കെട്ടിടത്തിന്റെ ഒരു വശത്തെ കണ്ണാടിച്ചില്ലുകള്‍ ക്രെയിന്‍ കൊണ്ടുവന്ന് പൊട്ടിച്ചശേഷം അതിലൂടെയാണ് ഒടുവില്‍ വെള്ളം അകത്തേക്ക് ചീറ്റിച്ചത്. വിവിധ നിലകളിലെ സീലിങ് ഇളകി വീണു. ഒരു ദിവസം മുഴുവന്‍ തീ പടര്‍ന്നു കത്തിയ കെട്ടിടത്തിന്റെ ചുവരുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടു.'

ഇനി നമുക്ക് കേരള സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ചുമ്മാതൊന്നു വായിച്ചു നോക്കാം. നഗരസഭാ ബില്‍ഡിങ് റൂള്‍സില്‍ നമുക്ക് ഇങ്ങനെ വായിക്കാം.

Every building meant for human occupancy shall be provided with emergency exit sufficient to permit safe escape of occupants in case of fire or whenever other emergency occurs.

തീപിടുത്തം ഉണ്ടായാല്‍ മനുഷ്യജീവന് ആപത്തുണ്ടാവാതെ രക്ഷപ്പെടാന്‍ മതിയായ സൗകര്യം എല്ലാ ബഹുനില സ്ഥാപനങ്ങളിലും ഉണ്ടാവണമെന്നാണ് ചട്ടത്തില്‍ എഴുതിയിരിക്കുന്നത്.

ഈ സൗകര്യം എങ്ങനെ വേണം എന്ന് നിയമം അക്കമിട്ട് പറയുന്നുണ്ട്.

In the case of buildings exceeding three storeys above ground level, a certificate of approval from the Director of Fire Force or an officer authorised by him shall be obtained before issue of the building permit.

തീര്‍ന്നില്ല.. All requirements in respect of fire protection in hazardous including warehousing buildings shall conform to Part IV, Fire Protection, National Building Code of India, 1983 and amendment No. 3

എന്നും നിയമത്തില്‍ എഴുതിയിട്ടുണ്ട്. ഓരോ കെട്ടിടത്തിലും ഈ സൗകര്യങ്ങളൊക്കെ ഉണ്ടെന്ന് പരിശോധിച്ചു ബോധ്യപ്പെടേണ്ട ജില്ലാ പ്ളാനിങ് ഓഫിസര്‍ മുതലുള്ള അധികാരികളുടെ കര്‍ത്തവ്യങ്ങളും ചട്ടത്തില്‍ വെടിപ്പായി എഴുതിവെച്ചിട്ടുണ്ട്.

Every high rise building shall be provided with a fire escape stairway. Fire escape stairway shall be directly connected with public or common areas on all floors and shall lead directly to the ground. At least one side of the stairway shall be an external wall either with large openings or with break open glass to facilitate rescue operations during an emergency

എന്നും കെട്ടിട നിര്‍മാണചട്ടം പറയുന്നു. തീപിടിച്ചാല്‍ ഫയര്‍ഫോഴ്സിന് എത്താനും ആളുകള്‍ക്ക് രക്ഷപ്പെടാനുമായി മതിയായ വിസ്താരമുള്ള ഒരു പുറംവാതില്‍ വേണമെന്ന് ചട്ടം അടിവരയിട്ടു പറയുന്നു!


കത്തിയമര്‍ന്ന ഷോറൂമിന്റെ ഉള്‍വശം. ഫോട്ടോ: പി.അഭിജിത്ത്
നോക്കൂ,

മനുഷ്യജീവന് കടലാസില്‍ എന്തൊരു വില. ജോയ് ആലുക്കാസിന് ഈ കെട്ടിടം പൊക്കാന്‍ അനുമതിയും കെട്ടിപ്പൊക്കി കഴിഞ്ഞ് അംഗീകാരവും നല്‍കിയ എറണാകുളം നഗരം വാഴും അധികാരികളും കോര്‍പറേഷന്‍ മേലാളന്‍മാരും പേരിനുപോലും ചട്ടങ്ങളൊന്നും നോക്കിയിട്ടില്ലെന്നു സാരം. തീപിടുത്തത്തില്‍ കുറേ ആളുകള്‍ മരിച്ചിരുന്നെങ്കില്‍ തല്‍കാലം മുഖം രക്ഷിക്കാനെങ്കിലും അവരില്‍ ചിലര്‍ക്കൊക്കെ ഒരു സസ്പെന്‍ഷന്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ മരണമൊന്നും ഇല്ലാത്തതിനാല്‍ അവരുടെ കസേരകള്‍ ഭദ്രം. ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ ആലുക്കാസ് ജോയിക്കും ജോളി!

ഒരു ആലുക്കാസിന്റെ കാര്യം മാത്രമല്ലിത്. ഇന്നു കേരളത്തില്‍ കെട്ടി ഉയര്‍ത്തപ്പെടുന്ന ഭൂരിപക്ഷം ബഹുനില വസ്ത്രശാലകളും ഷോപ്പിങ്മാളുകളും സാരി ഷോറൂമുകളും ഒറ്റ വാതില്‍ മാത്രമുള്ളവയാണ്. സാധാരണ ഇത്തരം ബഹുനില കച്ചവട സ്ഥാപനങ്ങള്‍ക്കെല്ലാം ഒന്നോ രണ്ടോ രാത്രികാല സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമാണ് കാവല്‍ ഉണ്ടാവുക. അതിനാല്‍, കെട്ടിടം പണിയുമ്പോഴേ താഴേ നിലകളിലൊന്നും പിന്നാമ്പുറ വാതിലുകളോ ജനാലകളോ ഉണ്ടാവില്ല, കള്ളന്‍മാര്‍ കടക്കാതിരിക്കാനുള്ള മുന്‍കരുതല്‍. നിലകള്‍ പരമാവധി ഉയരം കുറഞ്ഞവയും ഇടനാഴികള്‍ നന്നേ ചെറുതുമാവും. എയര്‍കണ്ടീഷന്റെ തണുപ്പ് ശരിയാംവണ്ണം കിട്ടാനുള്ള എഞ്ചിനീയറിങ് ബുദ്ധി. 'വേള്‍ഡ്സ് ഫേവറൈറ്റ് ജൂവലര്‍' എന്നാണ് ജോയി ആലുക്കാസിന്റെ പരസ്യ വാചകം. അിഡില്‍ ഈസ്ററിലും യൂറോപ്പിലും പരന്നു കിടക്കുന്ന ആലുക്കാസ് സാമ്രാജ്യം അതിന്റെ വിദേശ ഷോറൂമുകളും ഈയൊരു നിലവാരത്തിലാണോ പണിതിരിക്കുന്നത് ? ആവാനിടയില്ല.

കാരണം, ജനങ്ങളെ കൊന്നുതിന്നായാലും കിമ്പളം പറ്റുന്ന കോര്‍പറേഷന്‍ അധികാരികള്‍ അവിടങ്ങളില്‍ ഉണ്ടാവില്ലല്ലോ.

ഇനിയൊരു ദിവസം ഭാര്യയും മക്കളുമായി, അല്ലെങ്കില്‍ കുടുംബത്തിലെ പ്രതിശ്രുത വരനോ വധുവിനോ ഒപ്പം നഗരത്തിലെ ബഹുനില വസ്ത്രാലയത്തിലോ ആഭരണശാലയിലോ നില്‍ക്കുമ്പോള്‍ ഓര്‍ക്കുക. ഒരു തീപിടുത്തം ഉണ്ടായാലോ ബോംബുഭീഷണി ഉണ്ടായാലോ ഭൂമി കുലുങ്ങിയാലോ പെട്ടെന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ വഴികളൊന്നുമില്ലാത്ത ഒരു ആകാശഗര്‍ത്തത്തിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം വയറിങില്‍ തീപടര്‍ന്നാല്‍ ഏതു കെട്ടിടത്തിലും ലിഫ്റ്റുകള്‍ ആ നിമിഷം പാതിയില്‍ കുടുങ്ങുമെന്നുകൂടി ഓര്‍ക്കുക. നമ്മുടെ ഓരോ ഷോപ്പിങും മരണവായില്‍ ചവിട്ടിനിന്നാണന്ന് ഓര്‍ത്താല്‍ വളരെ നല്ലത് !!


വിഡിയോ റിപ്പോര്‍ട്ട് :

- dated 30 Mar 2011


Comments:
Keywords: India - Samakaalikam - joyalukawedcenteonfire India - Samakaalikam - joyalukawedcenteonfire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us