Today: 16 May 2021 GMT   Tell Your Friend
Advertisements
മഹായിടയന് സ്നേഹാശംസകള്‍
Photo #1 - India - Samakaalikam - mardralenchery
കൊച്ചി:സീറോ മലബാര്‍ സഭയുടെ കാത്തിരിപ്പിനു പരിശുദ്ധാരൂപി കുറിച്ച വിരാമം. വിശ്വാസികള്‍ക്കും സഭാനേതൃത്വത്തിനും ആശ്വാസവും ആഹ്ളാദവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി എന്ന പുതിയ മഹായിടയനെ സംലഭ്യമാകുമ്പോള്‍, അതില്‍ മനുഷ്യയുക്തിയെയും പ്രതീക്ഷകളെയും അതിശയിക്കുന്ന ദൈവകരത്തിന്റെ സാന്നിധ്യം പ്രകടം. കാലം ചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ രണ്ഢാം വ്യക്തിത്വം എന്നുപോലും ആലങ്കാരികമായി വിശേഷിപ്പിക്കാവുന്ന ഇടയനെത്തന്നെ അത്യുന്നതന്‍ സീറോ മലബാര്‍ സഭയ്ക്കു പ്രദാനം ചെയ്തിരിക്കുന്നു. ഐക്യത്തിന്റെ, ശാന്തിയുടെ, വിശുദ്ധിയുടെ ദൂതനായി.

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിത്യതയിലേക്കു വിടപറഞ്ഞ് അറുപതു ദിനം തികയും മുന്‍പുതന്നെ സഭാഗണത്തിനു പുതിയ ആചാര്യനെ പരിശുദ്ധാരൂപി സമ്മാനിച്ചിരിക്കുന്നു. സഭയെ മുഴുവന്‍ വിശ്വാസ വഴിയില്‍ നയിക്കാനുള്ള വലിയ ഇടയന്‍. സഭാസമൂഹത്തിനു വിജ്ഞാനവും വിവേകവും വിശുദ്ധിയും പകര്‍ന്നു നല്‍കേണ്ടുന്ന മഹാചാര്യന്‍. തക്കല ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഭയുടെ പരമാധ്യക്ഷനായി മെത്രാന്‍ സിനഡ് തെരഞ്ഞെടുത്ത നടപടിക്കു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നിര്‍ണായകമായ ചുവടുവയ്പ്പാണു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം. സഭാ തലവനെ നിയമിക്കാന്‍ സഭയ്ക്ക് അനുമതി ലഭിച്ചതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഏറ്റവും ഭംഗിയോടെയും അച്ചടക്കത്തോടെയും തന്നെ ഈ ദൗത്യം പൂര്‍ത്തിയാക്കിയതില്‍ സീറോ മലബാര്‍ സമൂഹത്തിന് അഭിമാനിക്കാം. ആഹ്ളാദിക്കാം.

കാലംചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ വഴിയേ സഞ്ചരിക്കുകയാണു തന്റെ ദൗത്യമെന്നു നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിക്കഴിഞ്ഞു. സഭയെ അച്ചടക്കത്തോടെയും ഐക്യത്തോടെയും നയിക്കുന്നതിനൊപ്പം മതമൈത്രി കാത്തുസൂക്ഷിക്കുന്നതിലും മാര്‍ വര്‍ക്കി വിതയത്തില്‍ അതീവ താത്പര്യം കാണിച്ചിരുന്നു. മത-സാമുദായിക രംഗത്തും രാഷ്ട്രീയ രംഗത്തും അദ്ദേഹം പിന്തുടര്‍ന്നുവന്ന നയവും രീതിയും നയവും ഈ മൈത്രി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധ വച്ചുകൊണ്ടുള്ളതായിരുന്നു. പുതിയ പരമാധ്യക്ഷന്റെ ആദ്യ പ്രഖ്യാപനവും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്. എല്ലാ മതങ്ങളും സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിനും ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കുകയെന്നതു തന്റെ ശുശ്രൂഷാ ദൗത്യമാണെന്നു മാര്‍ ആലഞ്ചേരി വ്യക്തമാക്കിക്കഴിഞ്ഞു.

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരി പീലിപ്പോസിന്റെയും മേരിയുടെയും പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 നാണു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജനനം. ഗീവര്‍ഗീസ് എന്നാണു ജ്ഞാനസ്നാനപ്പേര്. തുരുത്തി സെന്‍റ് മേരീസ് സ്കൂളിലും ചങ്ങനാശേരി സെന്‍റ് ബെര്‍ക്ക്മാന്‍സ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. 1961ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. അവിടുത്തെ പരിശീലനത്തില്‍ത്തന്നെ ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മന്‍സ് കോളെജില്‍ നിന്നു സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ ബിഎ ബിരുദം നേടി. തുടര്‍ന്ന് ആലുവ സെന്‍റ് ജോസഫ്സ് സെമിനാരിയില്‍നിന്നു തത്ത്വശാസ്ത്ര - ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18നു ചങ്ങനാശേരി അതിരൂപതയ്ക്കു വേണ്ടി തുരുത്തി സെന്‍റ് മേരീസ് പള്ളിയില്‍ മാര്‍ ആന്‍റണി പടിയറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് ഒന്നാം റാങ്കോടെ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

ആലുവയിലെ പഠനകാലത്ത് എറണാകുളം അതിരൂപതയിലെ പെരിയാര്‍മുഖം കുരിശുപള്ളിയുടെ വികാരിയായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ആലുവയിലെ പഠനശേഷം ചങ്ങനാശേരി കത്തീഡ്രല്‍ അസിസ്ററന്റ് വികാരി, ചങ്ങനാശേരി അതിരൂപതാ വിശ്വാസ പരിശീലന ഡയക്റ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. അതിനുശേഷം പാലാരിവട്ടം പാസ്റററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ വിശ്വാസ പരിശീലന കമ്മിഷന്റെ സെക്രട്ടറിയായും മൂന്നു വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. 1981 മുതല്‍ 1986 വരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിലെ സൊര്‍ബോണ്‍ സര്‍വകലാശാലയിലും കാത്തലിക് ഇന്‍സ്ററിറ്റ്യൂട്ടിലും പഠിച്ചു ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. ഉപരിപഠനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മാര്‍ ആലഞ്ചേരി 1986 മുതല്‍ 1993 വരെ പാസ്റററല്‍ ഓറിയന്റേഷന്‍ സെന്റര്‍ സെക്രട്ടറിയായും കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ ഡെപ്യൂട്ടി സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു. 1986 മുതല്‍ 1997 വരെ കോട്ടയം വടവാതൂര്‍ സെമിനാരിയിലെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1994 മുതല്‍ 1996 വരെ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായിരുന്നു.

1996 നവംബര്‍ 11നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിക്കപ്പെട്ടു. 1997 ഫെബ്രുവരി രണ്ടിനു തക്കലയില്‍വച്ച് അന്നത്തെ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പവ്വത്തിലില്‍നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.

മെത്രാനെന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സെക്രട്ടറി, വിശ്വാസ പരിശീലന കമ്മിഷന്‍ ചെയര്‍മാന്‍, ഭാരത മെത്രാന്‍സമിതിയുടെ (സിബിസിഐ) അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ മാര്‍ ആലഞ്ചേരി സേവനംചെയ്തിട്ടുണ്ട്. ധാര്‍മികത ഇന്നും നാളെയും എന്ന പേരില്‍ ഒരു പുസ്തകവും ഇംഗ്ളിഷിലും മലയാളത്തിലും നിരവധി ലേഖനങ്ങളും മാര്‍ ആലഞ്ചേരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ളിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിനു പ്രാവീണ്യമുണ്ട്.
- dated 27 May 2011


Comments:
Keywords: India - Samakaalikam - mardralenchery India - Samakaalikam - mardralenchery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us