Today: 31 Jul 2021 GMT   Tell Your Friend
Advertisements
മെസ്സിയുടെ അര്‍ജന്റീനയ്ക്കു മുന്നില്‍ മുട്ടുകുത്തി സുവാരസിന്റെ ഉറുഗ്വെ
Photo #1 - Other Countries - Sports - 19620214copa
സവോ പോളോ: ബാഴ്സലണയിലെ പഴയ കൂട്ടുകാര്‍, ലയണല്‍ മെസ്സിയും ലൂയിസ സുവാരസും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ വിജയം അര്‍ജന്റീനയ്ക്ക്. കോപ്പ അമേരിക്ക ഗ്രൂപ്പ് മത്സരത്തില്‍ ഉറുഗ്വെയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്.

മെസിയുടെ മനോഹരമായ മുന്നേറ്റങ്ങള്‍ പലതു കണ്ട മത്സരത്തില്‍ ഏകഗോളിനുടമയായത് മധ്യനിരക്കാരന്‍ ജിഡോ റോഡ്രിഗസ്. മെസ്സിയുടെ പാസില്‍നിന്ന് റോഡ്രിഗസ് ഉതിര്‍ത്ത ഹെഡ്ഡറാണ് ഉറുഗ്വെയുടെ വിധി നിര്‍ണയിച്ചത്.

കോപ അമേരിക്കയില്‍ ടീമിന്‍റെ ആദ്യ ജയത്തോടെ ഗ്രൂപില്‍ ഒന്നാം സ്ഥാനത്തേക്കും അര്‍ജന്‍റീന ഉയര്‍ന്നു. ചിലിക്കെതിരായ ആദ്യ മത്സരത്തില്‍ മെസ്സി ഗോളടിച്ചെങ്കിലും 1~1 സമനിലയായിരുന്നു ഫലം. ആദ്യ മത്സരത്തില്‍ ഇറക്കിയ പ്രതിരോധ നിരയില്‍ അര്‍ജന്റീന വരുത്തിയ മാറ്റം രണ്ടാം മത്സരത്തില്‍ കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു. ചിലിക്കെതിരെ കളിച്ച മോണ്ടിയല്‍, മാര്‍ട്ടിനെസ്, ടാഗ്ലിയാഫികോ എന്നിവരെ മാറ്റി പകരം അകുന, റൊമേരോ, മോളിന എന്നിവരെയാണ് കോച്ച് ലയണല്‍ സ്കലോണി അണിനിരത്തിയത്.

ഗോള്‍ നേടാനായില്ലെങ്കിലും മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി തന്നെയായിരുന്നു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച്. കോപ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്ററും മെസ്സി തന്‍റെ പേരില്‍ കുറിച്ചു.
- dated 18 Jun 2021


Comments:
Keywords: Other Countries - Sports - 19620214copa Other Countries - Sports - 19620214copa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25720214olympics
അതിജീവനത്തിന്റെ വെളിച്ചമായി ഒളിമ്പിക് വേദിയില്‍ ഹെന്‍ദ് സസ Recent or Hot News
തുടര്‍ന്നു വായിക്കുക
24720216olympics
ടോക്യോയില്‍ പ്രതീക്ഷയുടെ സൂര്യോദയം
തുടര്‍ന്നു വായിക്കുക
24720218olympics
ഒളിമ്പിക്സ് വില്ലേജില്‍ സെഞ്ചുറി തികച്ച് കോവിഡ് വ്യാപനം
തുടര്‍ന്നു വായിക്കുക
11720211copa
കോപ്പയില്‍ നീല വസന്തം
മരിയയുടെ ഗോളില്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് കിരീടം
തുടര്‍ന്നു വായിക്കുക
7720212copa
കോപ്പയില്‍ ഇനി കൊടുങ്കാറ്റ്
അര്‍ജന്റീന ഫൈനലില്‍, നേരിടുന്നത് ബ്രസീലിനെ
തുടര്‍ന്നു വായിക്കുക
6720219copa
ഒറ്റ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍ ഫൈനലില്‍
തുടര്‍ന്നു വായിക്കുക
4720216copa
ആധികാരികം അര്‍ജന്റീന
സെമിയില്‍ കൊളംബിയയെ നേരിടും തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us