ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സാണ് ബാഫ്ത എന്ന പേരില്‍ അറിയപ്പെടുന്നത്. മികച്ച സിനിമ, നടന്‍, സഹനടന്‍ തുടങ്ങി ഏഴ് അവാര്‍ഡുകളാണ് ഓപന്‍ഹൈമര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് നോളന്റെ ഏതെങ്കിലും സിനിമ ബാഫ്ത പുരസ്കാരം നേടുന്നത്.
ഓപന്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായും, റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായും തിരഞ്ഞെടുത്തു. ഒറിജിനല്‍ സ്കോര്‍, ഛായാഗ്രാഹണം, എഡിറ്റിങ് എന്നിവയാണ് ഓപന്‍ഹൈമര്‍ നേടിയ മറ്റ് അവാര്‍ഡുകള്‍. കഴിഞ്ഞമാസം ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം പ്രഖ്യാപിച്ചപ്പോഴും അഞ്ച് അവാര്‍ഡുകള്‍ ഓപ്പന്‍ഹൈമര്‍ നേടിയിരുന്നു. അടുത്തമാസം പ്രഖ്യാപിക്കാനിരിക്കുന്ന ഓസ്കറില്‍ 13 നോമിനേഷനുകളാണ് ഈ സിനിമയ്ക്കുള്ളത്.

Comments: