അദ്ദേഹം വിവാഹമോചിതയായ ഒരുവള്‍ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് അന്ന് എനിക്ക് മനസിലായെന്നും സ്റേറാക്കിങ്ങിലൂടെയാണ് അദ്ദേഹം തന്‍റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചതെന്നും എമ്മ പറയുന്നു. ഒരു പക്ഷേ അദ്ദേഹത്തിനൊപ്പം ഡേറ്റിങ്ങിന് പോയിരുന്നുവെങ്കില്‍ അമെരിക്കയുടെ ചരിത്രം തന്നെ മാറ്റാന്‍ തനിക്കു കഴിയുമായിരുന്നുവെന്നും എമ്മ തമാശരൂപേണ പറഞ്ഞു.
1995ലാണ് എമ്മ നടന്‍ കെന്നത്ത് ബ്രാണാഗുമായി പിരിയുന്നത്. വിവാഹമോചനം നേടിയതിനു ശേഷം 2003ല്‍ ഗ്രെഗ് വൈസിനെ വിവാഹം കഴിച്ചു. അക്കാലത്ത് രണ്ടാം ഭാര്യയായ മാര്‍ള മേപ്പിള്‍സില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു ട്രംപ്. 2005ല്‍ മെലാനിയയെ വിവാഹവും കഴിച്ചു.
ഇതിനു മുന്‍പ് നടി സല്‍മ ഹായേക്കും സമാനമായ ആരോപണം ട്രംപിനെതിരേ ഉന്നയിച്ചിരുന്നു. താനൊരു പ്രണയ ബന്ധത്തിലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ട്രംപ് തന്നെ ഡേറ്റിങ്ങിന് വിളിച്ചുവെന്നായിരുന്നു ആരോപണം. സല്‍മ പിന്നീട് ഫ്രഞ്ച് കോടീശ്വരന്‍ ഫ്രാങ്കോയിസ് ഹെന്‍റി പിനോള്‍ട്ടിനെ വിവാഹം കഴിച്ചു.

Comments: