Today: 23 Jul 2024 GMT   Tell Your Friend
Advertisements
കീര്‍ സ്ററാമര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
Photo #1 - U.K. - Otta Nottathil - starmer_uk_PM
ലണ്ടന്‍: ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കീര്‍ സ്ററാമര്‍ എത്തുന്നു. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാനൂറു മുകളില്‍ സീറ്റുകളുമായി വന്‍ മുന്നേറ്റമാണ് ലേബര്‍ പാര്‍ട്ടി നടത്തിയിരിക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്തും ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാമതുമാണെത്തിയത്.

ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകള്‍ മതി. ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി), എസ്.ഡി.എല്‍.പി, ഡെമോക്രാറ്റിക് യൂനിയനിസ്ററ് പാര്‍ട്ടി (ഡി.യു.പി), സിന്‍ ഫെയിന്‍, പ്ളെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ജനവിധി തേടിയത്.

ജെറമി കോര്‍ബിനില്‍ നിന്ന് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത കീര്‍ സ്ററാമര്‍ക്കു തന്നെയാണ് ലേബര്‍ പാര്‍ട്ടി വിജയത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നത്. അദ്ദേഹം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം തന്നെയായിരിക്കും സ്വാഭാവികമായും അടുത്ത പ്രധാനമന്ത്രി. 2010ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബര്‍ പാര്‍ട്ടി നേതാവാകും സ്ററാമര്‍.

ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍നിന്നാണ് സ്ററാമര്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടു ചെയ്തവരോട് സ്ററാമര്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രി ഋഷി സുനക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി സമ്മതിച്ചു. സ്ററാമറെ ഫോണില്‍ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. അതേസമയം, റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.

തീവ്ര ദേശീയവാദി പാര്‍ട്ടിയായ യുകെ റിഫോം പാര്‍ട്ടി 4 സീറ്റ് നേടി. നേതാവ് നൈജല്‍ ഫരാജ് ആദ്യമായി വിജയിച്ചു. ക്ളാക്ടണ്‍ മണ്ഡലത്തില്‍നിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പില്‍ യുകെ റിഫോമിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

സര്‍ക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടുന്നത്.
- dated 05 Jul 2024


Comments:
Keywords: U.K. - Otta Nottathil - starmer_uk_PM U.K. - Otta Nottathil - starmer_uk_PM,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ormakalil_oommen_chandy_virtual_prog_oic_uk_europe
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്ജ്വലമായി Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_anusmaranam_ioc_uk_germany
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച Recent or Hot News
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ഢി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച;
സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും; ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലിങ്ക് വാര്‍ത്തയോടൊപ്പം
തുടര്‍ന്നു വായിക്കുക
david_lammy_uk_israel_ceasefire
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
wmc_uk_business_conclave
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ളേവ് ലണ്ടനില്‍
തുടര്‍ന്നു വായിക്കുക
uk_parliament_indians
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്ക് 26 ഇന്ത്യന്‍ വംശജര്‍
തുടര്‍ന്നു വായിക്കുക
starmer_india_relations
ഇന്ത്യക്കു തലവേദനയാകുമോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഭരണം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us