ബാലണ്‍ ഡി ഓര്‍ ഗാലയില്‍ തിളങ്ങി ഹാരി കെയ്ന്‍; ധരിച്ചത് 1.3 ദശലക്ഷം യൂറോ വിലമതിക്കുന്ന അപൂര്‍വ്വ റോളെക്സ് വാച്ച്

News Photo 1 - Europe - Sports - ballon_di_or_harry_kane_carry_rolex_watch_0ct_28_2026ബര്‍ലിണ്ടന്‍: ലണ്ടനില്‍ നടന്ന ബാലണ്‍ ഡി ഓര്‍ (Ballon d'Or) ചടങ്ങില്‍ ചരിത്രമെഴുതിയ ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍താരം ഹാരി കെയ്ന്‍ ധരിച്ച ആഡംബര വാച്ചാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെയും ഫാഷന്‍ ലോകത്തിന്റെയും പ്രധാന ചര്‍ച്ചാവിഷയം. കരിയറിലെ സുവര്‍ണ്ണ നേട്ടങ്ങള്‍ക്കൊപ്പം താരം അണിഞ്ഞ അപൂര്‍വ്വ റോലെക്സ് വാച്ചിന് ഏകദേശം 1.3 ദശലക്ഷം യൂറോ (ഏകദേശം 13 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപൂര്‍വ്വ റോളെക്സ് മോഡല്‍: റോലെക്സിന്റെ 'ഡേടോണ വൈറ്റ് ഗോള്‍ഡ് ബ്ളൂ സഫയര്‍' (Daytona White Gold Blue Sapphire) എന്ന അതിരഹസ്യവും അപൂര്‍വ്വവുമായ മോഡലാണ് ഹാരി കെയ്ന്‍ ധരിച്ചിരുന്നത്. 18 കാരറ്റ് വെളുത്ത സ്വര്‍ണ്ണവും 36 നീല സഫയറുകളും പതിച്ച ഈ വാച്ച് സ്വിസ് കമ്പനിയുടെ പൊതു ലിസ്ററുകളില്‍ പോലും ഉള്‍പ്പെടാത്ത ഒന്നാണ്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ കൈവശവും സമാനമായ മോഡലുണ്ട്.
News Photo 2 - Europe - Sports - ballon_di_or_harry_kane_carry_rolex_watch_0ct_28_2026
അമ്പരപ്പിക്കുന്ന ഗോള്‍ വേട്ട: 2025/26 സീസണില്‍ 73 ഗോളുകളും, ക്ളബ് കരിയറിലാകെ 659 മത്സരങ്ങളില്‍ നിന്നായി 452 ഗോളുകളും നേടിയതിന്റെ തിളക്കത്തിലാണ് താരം ഈ വലിയ ചടങ്ങിനെത്തിയത്.

മറ്റ് താരങ്ങളുടെ ആഡംബര വാച്ചുകള്‍: ഗാലയില്‍ പങ്കെടുത്ത മറ്റ് താരങ്ങളും വലിയ വിലയുള്ള വാച്ചുകളാണ് അണിഞ്ഞിരുന്നത്. പി.എസ്.ജി താരം ഉസ്മാന്‍ ഡെംബെലെ ഏകദേശം 765,000 യൂറോ വിലമതിക്കുന്ന 'റിച്ചാര്‍ഡ് മില്ലെ' വാച്ചും, യമാല്‍ 240,000 യൂറോ വിലയുള്ള വാച്ചും ധരിച്ചപ്പോള്‍, റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ താരതമ്യേന കുറഞ്ഞ വിലയുള്ള (22,000 യൂറോ) ഹുബ്ളോട്ട് വാച്ചാണ് അണിഞ്ഞത്.

ലോകമെമ്പാടുമുള്ള സ്പോര്‍ട്സ് പ്രേമികള്‍ ഏറെ കൗതുകത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്.
- dated 28 Oct 2026

Comments:

Keywords: Europe - Sports - ballon_di_or_harry_kane_carry_rolex_watch_0ct_28_2026 Europe - Sports - ballon_di_or_harry_kane_carry_rolex_watch_0ct_28_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.