Today: 17 Jun 2026 GMT   Tell Your Friend
Advertisements
ബോയിങ്ങില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കരുതെന്ന് ചൈനയുടെ നിര്‍ദേശം
Photo #1 - America - Finance - boeing_us_china_tariff_war
ബീജിങ്: യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളൊന്നും തത്കാലം സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചൈനീസ് ഉത്പന്നങ്ങള്‍ക്കു മേല്‍ യുഎസ് 145 ശതമാനം വരെ ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് നടപടി.

യുഎസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ സ്പെയര്‍പാര്‍ട്സോ വാങ്ങരുതെന്നും ചൈന സര്‍ക്കാര്‍ രാജ്യത്തെ എയര്‍ലൈനുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഎസിന്‍റെ താരിഫ് യുദ്ധത്തിനു മറുപടിയായി, യുഎസ് ഉത്പന്നങ്ങള്‍ക്കു മേല്‍ ചൈന നേരത്തെ തന്നെ 125 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുഎസ് കമ്പനികള്‍ നിര്‍മിച്ച വിമാനങ്ങളോ സ്പെയര്‍ പാര്‍ട്സോ വാങ്ങാന്‍ ചൈനീസ് എയര്‍ലൈനുകള്‍ ഇരട്ടി വില നല്‍കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.

ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ഈ പശ്ചാത്തലത്തില്‍ ബോയിങ്ങിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കും.

അടുത്ത 20 വര്‍ഷത്തേക്ക് ലോകത്ത് ആവശ്യം വരുന്ന ആകെ വിമാനങ്ങളില്‍ 20 ശതമാനവും ചൈനയ്ക്കു വേണ്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബോയിങ് നിര്‍മിച്ച വിമാനങ്ങളില്‍ 25 ശതമാനവും 2018ല്‍ ചൈനയിലേക്കാണ് വിറ്റത്.
- dated 16 Apr 2025


Comments:
Keywords: America - Finance - boeing_us_china_tariff_war America - Finance - boeing_us_china_tariff_war,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: