Today: 08 Feb 2025 GMT   Tell Your Friend
Advertisements
കേരളത്തെ കണ്ണീരിലാഴ്ത്തി വയനാട് ദുരന്തം ; മരിച്ചവരുടെ എണ്ണം 135 ആയി
Photo #1 - India - Otta Nottathil - landslide_catastrophe_wayanad_death_135_people
കോഴിക്കോട്: കേരളത്തെ ഞടുക്കുക മാത്രമല്ല കണ്ണീരിലാഴ്ത്തിയ വയനാട് മുണ്ടകൈ്ക, ചുരല്‍മലയിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 135 ആയി. ഇതില്‍ 116 പേരുടെ പോസ്ററുമോര്‍ട്ടം പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ പുനഃരാരംഭിക്കും. 800ല്‍ അധികം പേരെ മുണ്ടകൈ്കയില്‍ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തിയത്.സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. രക്ഷാപ്രവര്‍ത്തനം രാത്രിയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന സംഘം ദുരന്തഭൂമിയിലുണ്ട്. ഇവിടുത്തെ കാഴ്ചകളൊക്കെയും ഹ്വദയഭേദകമാണ്.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ് മാര്‍ഗവും എയര്‍ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവന്‍ പേരെയും മറുകരയിലെത്തിച്ചത്. 3069 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. അട്ടമലയിലും ചുരല്‍മലയിലും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുരന്തഭൂമിയില്‍ കാണാതായവരുടെ എണ്ണം സംഭവിച്ച് കൃത്യമായ കണക്കില്ല. മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റര്‍ എത്തിച്ചിരുന്നു. പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്തു. അതിസാഹസികമായാണ് ഹെലികോപ്റ്റര്‍ ദുരന്തഭൂമിയിലേക്ക് ലാന്‍ഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘംയ ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതേസമയം വയനാടിന് ദുരന്ത സഹായമായി അഞ്ച് കോടി രൂപ ധനസഹായം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്ററാലിന്‍ പ്രഖ്യാപിച്ചു.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയലുകളും ഉണ്ട്. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടകൈ്കയിലുമാണ് ഉരുള്‍ പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്.പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള വയനാട്ടിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (ബുധനാഴ്ച) വയനാട്ടിലെത്തും. ദുരന്തമേഖലകളും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളും വിംസ് ആശുപത്രിയും സന്ദര്‍ശിക്കും. അതേസമയം വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുണ്ടകൈ്ക ഉരുള്‍പ്പൊട്ടല്‍ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നവരാണ് ദുരന്തത്തില്‍ അകപ്പെട്ട് മണ്ണില്‍ പുതഞ്ഞുപോയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തും. ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരല്‍മല മുണ്ടകൈ്ക ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാല്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 372 മില്ലി മീറ്റര്‍ മഴ പെയ്തിറങ്ങിയതാണ് ദുരന്തത്തിനു കാരണമെന്ന് പറയുന്നു.

ഉരുള്‍പൊട്ടലില്‍ മലയ്ക്ക് താഴേയും ദുരന്ത കാഴ്ചകളാണ്. . പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഒരുഗ്രാമമാണ്. 2018 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ മാറി. സാഹചര്യങ്ങള്‍ എല്ലാം തന്നെ നരകതുല്യമായി.

വയനാട് ദുരത്തിന്റെ വാര്‍ത്തയും വിഡിയോകളും ജര്‍മന്‍ മാദ്ധ്യമങ്ങളും കാര്യമാത്രപ്രസക്തമായി വിശകലനം ചെയ്ത് എഴുതിയിട്ടുണ്ട്.
- dated 30 Jul 2024


Comments:
Keywords: India - Otta Nottathil - landslide_catastrophe_wayanad_death_135_people India - Otta Nottathil - landslide_catastrophe_wayanad_death_135_people,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_asks_us_not_to_mistreat_deportees
നാടുകടത്തുന്നവരോട് മാന്യമായി പെരുമാറണം: യുഎസിനോട് ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
us_deport_indians_handcuffed
ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത് കൈകാലുകള്‍ ബന്ധിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
us_illegal_immigrant_indians_725000
യുഎസില്‍ അനധികൃതമായി താമസിക്കുന്നത് ഏഴേകാല്‍ ലക്ഷം ഇന്ത്യക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_deports_205_indians
യുഎസ് നാടുകടത്തിയത് 205 ഇന്ത്യക്കാരെ Recent or Hot News
തുടര്‍ന്നു വായിക്കുക
zakir_hussain_omitted_by_grammy
ഗ്രാമി വേദിയില്‍ ഇന്ത്യന്‍ തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന് അവഗണന Recent or Hot News
തുടര്‍ന്നു വായിക്കുക
russia_india_volodin
റഷ്യന്‍ പാര്‍ലമെന്റ് അധ്യക്ഷന്‍ ഇന്ത്യയിലേക്ക്
തുടര്‍ന്നു വായിക്കുക
trump_threat_to_brics_india
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി: ഭീഷണിയുമായി ട്രംപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us