Today: 30 Oct 2024 GMT   Tell Your Friend
Advertisements
അനധികൃത റിക്രൂട്ട്മെന്റ് തടയാന്‍ നിയമ നിര്‍മാണ സാധ്യത പരിശോധിക്കുന്നു
Photo #1 - India - Otta Nottathil - illegal_recruitment_legislation_on_cards
തിരുവനന്തപുരം: ലോക കേരള സഭ സ്ററാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അനധികൃത റിക്രൂട്ട്മെന്‍റ് തടയുന്നതിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ പരിശോധിക്കുന്നതിന് ലോക കേരള സഭയും നോര്‍ക്ക റൂട്ട്സും സംയുക്തമായി വിവിധ ദേശീയ ~ അന്തര്‍ദേശീയ ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്‍സള്‍ട്ടേഷന്‍ യോഗം സംഘടിപ്പിച്ചു.

വിദ്യാര്‍ഥി കുടിയേറ്റത്തിന്‍റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ കുടിയേറ്റത്തിന്‍റെ കാരണങ്ങള്‍, സാമ്പത്തിക ബാധ്യത, ഫീ ഇനത്തിലും മറ്റു ചിലവുകള്‍ക്കുമായി സംസ്ഥാനത്ത് നിന്നും പുറത്തേക്ക് ഒഴുകുന്ന പണത്തിന്‍റെ തോത്, സ്കൂള്‍തലം മുതലുള്ള ബോധവത്കരണത്തിന്‍റെ ആവശ്യകത എന്നിവ ഉന്നയിക്കപ്പെട്ടു. കൂടാതെ നവമാധ്യമങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള റിക്രൂട്ട്മെന്‍റ് തട്ടിപ്പുകള്‍ അന്താരാഷ്ട്ര ഏജന്‍സി പ്രതിനിധികള്‍ വിശദീകരിച്ചു. വ്യാപകമായി വ്യാജ വിസ ~ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ചിട്ടുള്ള തട്ടിപ്പുകളെ നിയമപരമായി നേരിടാന്‍ പരാതിക്കാര്‍ തയാറാകുന്നില്ല എന്നത് വെല്ലുവിളിയാണ്.

നിലവിലുള്ള ബോധവത്കരണ പരിപാടികളെ ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകത തിരിച്ചറിയുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പഞ്ചാബ് സര്‍ക്കാരിന്‍റെ ട്രാവല്‍ റെഗുലേഷന്‍ ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പരിശോധിച്ചു കേന്ദ്ര എമിഗ്രെഷന്‍ ആക്ടിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് കേരളത്തിന് ഉതകുന്ന നിയമനിര്‍മാണം അടിയന്തരമായി നടപ്പാക്കണമെന്നും യോഗം വിലയിരുത്തി. അതോടൊപ്പം നിലവില്‍ കരട് രൂപം പൂര്‍ത്തിയായ 2021ലെ എമിഗ്രെഷന്‍ ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങളുടെ സമ്മര്‍ദം ആവശ്യമാണ്. യോഗത്തിന്‍റെ തുടര്‍ച്ചയായി കണ്ടെത്തലുകളും നിയമ നിര്‍മാണത്തിന് സഹായകമാകുന്ന വിലയിരുത്തലുകളും ഉള്‍പ്പെടുത്തി ഒരു നയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും.

രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടിയുടെ ആദ്യ സെഷനില്‍, അനധികൃത റിക്രൂട്ട്മെന്‍റ രീതികളെക്കുറിച്ചും നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്‍റുകള്‍ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി അനധികൃത സംവിധാനങ്ങളെക്കുറിച്ചും നിയമപരമല്ലാത്ത ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റിനെക്കുറിച്ചും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ റിക്രൂട്ട്മെന്‍റുകള്‍ നടത്തുന്നതില്‍ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ (ഐഎല്‍ഒ) സ്ററാന്‍ഡേര്‍ഡുകള്‍ നടപ്പിലാക്കുന്നതിനെകുറിച്ച് ഐ എല്‍ ഒ ലേബര്‍ മൈഗ്രേഷന്‍ സ്പെഷ്യലിസ്ററ് അമിഷ് കര്‍ക്കി സംസാരിച്ചു.

സംസ്ഥാനത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത രണ്ടാം സെഷനില്‍, പഞ്ചാബ് എന്‍ആര്‍ഐ ~ എഡിജിപി പ്രവീണ്‍ കുമാര്‍ സിന്‍ഹ, പഞ്ചാബില്‍ അനധികൃത റിക്രൂട്ട്മെന്‍റുകള്‍ തടയുന്നതിന് നടപ്പിലാക്കിയ പരിപാടികളെ കുറിച്ചും നിയമ നിര്‍മാണത്തെ കുറിച്ചും വിശദീകരിച്ചു.
- dated 30 Oct 2024


Comments:
Keywords: India - Otta Nottathil - illegal_recruitment_legislation_on_cards India - Otta Nottathil - illegal_recruitment_legislation_on_cards,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
foreign_recruitment_agency_kerala_licence
കേരളത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 10,000 വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kochi_airport_bomb_threat
കൊച്ചി എയര്‍പോര്‍ട്ടില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
india_germany_modi_scholz_talk
സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_tasc_force_against_visa_fraud
അനധികൃത വിദേശ റിക്രൂട്ട്മെന്റുകളും വിസ തട്ടിപ്പും തടയാന്‍ കേരളത്തിന്റെ ടാസ്ക് ഫോഴ്സ്
തുടര്‍ന്നു വായിക്കുക
norka_task_force_scam_recruitment
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി ; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
തുടര്‍ന്നു വായിക്കുക
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us