Today: 12 Jun 2026 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാരുടെ അന്തസ്സിന് മുന്നില്‍ തലകുനിച്ച് ലിയോ മാര്‍പ്പാപ്പ
മാഡ്രിഡ്: സ്പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ പ്രധാന താവളമായ കാനറി ദ്വീപുകളിലെ (Canary Islands) അര്‍ഗ്വിനെഗ്വിന്‍ (Arguineguin) തുറമുഖം സന്ദര്‍ശിച്ച് ചരിത്രപരമായ പ്രഖ്യാപനങ്ങളുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. തന്റെ മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വലിയൊരു ആഗ്രഹ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ സന്ദര്‍ശനം.

യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറ്റ്ലാന്റിക് സമുദ്രത്തിലും മെഡിറ്ററേനിയന്‍ കടലിലും വെച്ച് ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ ഓര്‍മ്മയ്ക്കായി മാര്‍പ്പാപ്പ കടലിലേക്ക് പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് തടിച്ചുകൂടിയ കുടിയേറ്റക്കാരെ സാക്ഷിനിര്‍ത്തി യൂറോപ്യന്‍ ഭരണാധികാരികളുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു.

"മനുഷ്യന്റെ അന്തസ്സിന് പാസ്പോര്‍ട്ട് നോക്കേണ്ടതില്ല"തന്റെ മുന്നിലിരുന്ന കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പ്പാപ്പ വികാരനിര്‍ഭരമായാണ് സംസാരിച്ചത്.

തീരങ്ങള്‍ ശവപ്പറമ്പുകളാക്കരുത്: "നമ്മുടെ തീരങ്ങളില്‍ വെച്ച് മനുഷ്യര്‍ അനുഭവിക്കുന്ന വേദനകള്‍ വെറുമൊരു സാധാരണ കാഴ്ചയായി കാണാന്‍ ചരിത്രം നമ്മെ അനുവദിക്കാതിരിക്കട്ടെ. കടല്‍ത്തീരങ്ങളെ അജ്ഞാത ശവപ്പറമ്പുകളാക്കി മാറ്റാന്‍ അനുവദിച്ചുകൊണ്ട് യൂറോപ്യന്‍ നേതാക്കള്‍ക്ക് ഒരിക്കലും തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടാന്‍ കഴിയില്ല" എന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

തകര്‍ന്നുപോയ അഭയാര്‍ത്ഥി വള്ളങ്ങളുടെ തടികൊണ്ട് നിര്‍മ്മിച്ച കുരിശിന് മുന്നില്‍ നിന്നുകൊണ്ട് അദ്ദേഹം കുടിയേറ്റക്കാരോട് പറഞ്ഞു: പ്രിയപ്പെട്ടവരെ, നിങ്ങളോട് മറ്റെന്തെങ്കിലും സംസാരിക്കുന്നതിന് മുന്‍പായി നിങ്ങളുടെ ഈ അന്തസ്സിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. നിങ്ങള്‍ വെറും ഫയലുകളിലെ അക്കങ്ങളോ രേഖകളോ അല്ല. കുടുംബത്തെയും വീടിനെയും ഉപേക്ഷിച്ച് വന്നിട്ടുള്ള, ആരും തകര്‍ക്കാന്‍ പാടില്ലാത്ത വലിയ സ്വപ്നങ്ങളുള്ള മനുഷ്യരാണ് നിങ്ങള്‍."

എന്താണ് അര്‍ഗ്വിനെഗ്വിന്‍ തുറമുഖത്തിന്റെ പ്രാധാന്യം ?

ആഫ്രിക്കന്‍ ഭൂഖണ്ഡത്തോട് ഏറ്റവും അടുത്തു കിടക്കുന്ന സ്പെയിനിന്റെ ദ്വീപസമൂഹമാണ് കാനറി ദ്വീപുകള്‍. അതിനാല്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ വഴിയാണ്.

നാണക്കേടിന്റെ തുറമുഖം: കോവിഡ് മഹാമാരിയുടെ സമയത്ത് അയ്യായിരത്തിലധികം അഭയാര്‍ത്ഥികള്‍ കടുത്ത ദാരിദ്യ്രത്തിലും ദുരിതത്തിലും ഈ തുറമുഖത്ത് ആകാശക്കീഴില്‍ കിടക്കേണ്ടി വന്നതിനെത്തുടര്‍ന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ഇതിനെ 'നാണക്കേടിന്റെ തുറമുഖം' (Dock of Shame) എന്ന് വിശേഷിപ്പിച്ചിരുന്നു.

വന്‍ ദുരന്തങ്ങള്‍ നിറഞ്ഞ പാത: 2014 മുതല്‍ ഈ അറ്റ്ലാന്റിക് പാതയിലൂടെയുള്ള യാത്രയ്ക്കിടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 6,600~ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 25,000~ത്തിന് മുകളിലാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍.

കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാകുന്ന യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ 'മനസ്സാക്ഷിയെ' ചോദ്യം ചെയ്തുകൊണ്ടുള്ള അമേരിക്കക്കാരനായ പുതിയ മാര്‍പ്പാപ്പയുടെ ഈ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
- dated 12 Jun 2026


Comments:
Keywords: Europe - Otta Nottathil - pope_leo_14_canaery_islands_june_12_2026 Europe - Otta Nottathil - pope_leo_14_canaery_islands_june_12_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍ Recent or Hot News

അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണം; ജര്‍മ്മനിയില്‍ അതിര്‍ത്തി പരിശോധനകള്‍ തുടരും തുടര്‍ന്നു വായിക്കുക
യൂറോപ്പ് വാതില്‍ അടയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് സ്പെയിന്‍ Recent or Hot News

5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ വന്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
സ്പെയിനിലെ ചരിത്ര ദേവാലയത്തില്‍ ലിയോ മാര്‍പ്പാപ്പ Recent or Hot News

'സഗ്രാഡ ഫാമിലിയ'യിലെ യേശുക്രിസ്തു ഗോപുരം ആശീര്‍വദിച്ചു; ലോകത്തിലെ ഏറ്റവും വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നു വായിക്കുക
മാഡ്രിഡിനെ ജനക്കടലാക്കി ലിയോ മാര്‍പ്പാപ്പ ; വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷത്തിലധികം വിശ്വാസികള്‍ Recent or Hot News


ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ഢാം ദിനത്തിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തവും അദ്ദേഹത്തിന്റെ സുപ്രധാന സന്ദേശങ്ങളും കൈയ്യടി നേടി. ഫുട്ബോള്‍ ആവേശത്തെയും വെല്ലുന്ന സ്വീകരണം. പാവങ്ങള്‍ക്കൊപ്പമെന്ന് പോപ്പ് തുടര്‍ന്നു വായിക്കുക
യുഎഇയില്‍ എബോള യാത്രാവിലക്ക് പ്രാബല്യത്തില്‍; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം Recent or Hot News

കണക്റ്റിങ് ഫ്ലൈറ്റുകള്‍ക്കും നിയമം ബാധകം തുടര്‍ന്നു വായിക്കുക
ആറുദിന സന്ദര്‍ശനബ്ളിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പെയിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us