നിലവില്‍ ആഗോള ഓണ്‍ലൈന്‍ സേര്‍ച്ച് വിപണിയുടെ 90 ശതമാനവും ഗൂഗിള്‍ കൈയടക്കി വച്ചിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള സെര്‍ച്ച് മാത്രം പരിഗണിച്ചാല്‍ ഇത് 95 ശതമാനം വരും. സ്മാര്‍ട്ട്ഫോണുകളിലെ ബ്രൗസറുകളില്‍ "ഡിഫോള്‍ട്ട്' സെര്‍ച്ച് എന്‍ജിന്‍ ആയി ഗൂഗിള്‍ തന്നെ വരാന്‍ 2021ല്‍ മാത്രം 2630 കോടി ഡോളറാണു കമ്പനി ചെലവാക്കിയത്.
യുഎസ് സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമായാല്‍ ആന്‍ഡ്രോയിഡ്, ക്രോം ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ ഗൂഗിളിന് അവസാനിപ്പിക്കേണ്ടി വന്നേക്കാം. ടെക് ലോകത്തില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഏറ്റവും കരുത്തു പകരുന്ന രണ്ട് ഉല്‍പന്നങ്ങളാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്ററവും ക്രോം വെബ് ബ്രൗസറും. ലോകമെമ്പാടുമുള്ള ഏകദേശം 2.5 ബില്യന്‍ ഉപകരണങ്ങളിലാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്ററം ഉപയോഗിക്കുന്നത്. ഓട്ടേറെ സ്മാര്‍ട്ട് ഫോണുകളിലും ക്രോം ആണ് ഡിഫോള്‍ട്ട് ബ്രൗസര്‍. ഇവ വില്‍ക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമായേക്കാം.
കൂടാതെ, ടെക്സ്ററ് പരസ്യങ്ങള്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന പ്ളാറ്റ്ഫോമായ ആഡ്വേര്‍ഡ്സ് വില്‍ക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെടുന്നതിന്റെ സാധ്യതയും ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ട്. 2018ല്‍ ഗൂഗിള്‍ ആഡ്സ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട ആഡ്വേര്‍ഡ്സ്, കമ്പനിയുടെ നിര്‍ണായക വരുമാന സ്രോതസ്സാണ്. ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഇതിലൂടെയാണ്.
കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍, ഗൂഗിളിന്റെ മുഖ്യ എതിരാളികളായ മറ്റു സെര്‍ച്ച് എന്‍ജിനുകളാണ് മൈക്രോസോഫ്റ്റിന്റെ ബിങ്, ഡക്ഡക്ഗോ പോലുള്ളവയുമായി ഡേറ്റ പങ്കുവയ്ക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമായേക്കാം."ഡിഫോള്‍ട്ട്' സെര്‍ച്ച് എന്‍ജിന്‍ ആകുന്നതിന് ഗൂഗിള്‍ ഏര്‍പ്പെട്ട കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആപ്പിള്‍, സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികളുമായാണ് ഇത്തരത്തില്‍ കരാറുള്ളത്.

Comments: