Today: 28 Jul 2026 GMT   Tell Your Friend
Advertisements
ഇന്ത്യ ~ യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കു തുടക്കം
ബ്രസല്‍സ്: ഇന്ത്യയിലെയും 27 രാജ്യങ്ങള്‍ അടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബ്രസല്‍സില്‍ നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചു.

ഇതിനു മുമ്പ് ഇരു വിഭാഗങ്ങളും തമ്മില്‍ 13 വട്ടം ചര്‍ച്ചകള്‍ നടന്നിരുന്നു. അഞ്ചു ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷം എത്രയും പെട്ടെന്ന് ഡിസംബറില്‍ കരാര്‍ ഒപ്പു വയ്ക്കാമെന്നാണ് കരുതുന്നത് എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും ഇ~വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യമാക്കുന്നത്.

2013ല്‍ നിലച്ചു പോയ ചര്‍ച്ച 2022ല്‍ പുനരാരംഭിക്കുകയായിരുന്നു. അതിന്‍റെ അവസാന വട്ടമാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, മരുന്നുകള്‍, സ്ററീല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ കുതിച്ചു കയറ്റമുണ്ടാകും.
- dated 07 Oct 2025


Comments:
Keywords: Europe - Finance - india_eu_free_trade_talks Europe - Finance - india_eu_free_trade_talks,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements