
ഇക്കണോമിക് ഫോറത്തിനു മുന്നോടിയായി നടത്തിയ ഗ്ളോബല്‍ റിസ്ക് സര്‍വേയില്‍ 52 ശതമാനം പേരും പ്രവചിച്ചത് വരുന്ന രണ്ട് വര്‍ഷത്തേക്ക് സുസ്ഥിരതയില്ലാത്ത ലോകക്രമം തുടരുമെന്നാണ്. യുദ്ധവും സായുധ സംഘര്‍ഷങ്ങളും ഭീകരതയും അടക്കമുള്ള വിഷയങ്ങള്‍ നാലിലൊന്ന് ആളുകളും ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ത്തിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനമാണ് ആശങ്കയുടെ രണ്ടാമത്തെ വലിയ കാരണം. 2024ലാണ് ചരിത്രത്തില്‍ ആദ്യമായി ആഗോള താപനത്തില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന രേഖപ്പെടുത്തിയത്.
ജനുവരി ഇരുപതിനാണ് ലോക ഇക്കണോമിക് ഫോറത്തിനു ദാവോസില്‍ തുടക്കം കുറിക്കുക. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം തന്നെയാണത്. 23ന് ട്രംപ് ഉച്ചകോടിയെ വിര്‍ച്ച്വലായി അഭിസംബോധന ചെയ്യുമെന്നാണു കരുതുന്നത്.

Comments: