
സ്വിറ്റ്സര്‍ലന്‍ഡില്‍ ചൈനയുമായി നടത്തിയ ചര്‍ച്ച വളരെ നന്നായിരുന്നു എന്നും നിരവധി കാര്യങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പലതും അംഗീകരിച്ചു. പൂര്‍ണമായി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യമാണ് സൗഹൃദവും ക്രിയാത്മകവുമായ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ചൈനക്കും യു.എസിനും നേട്ടമുണ്ടാകുന്നതും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുവേണ്ടി ചൈനയുടെ വിപണി തുറന്നുനല്‍കുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. മികച്ച പുരോഗതി കൈവരിച്ചു എന്നും ട്രംപ്.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും അടങ്ങുന്ന യു.എസ് പ്രതിനിധി സംഘവും വൈസ് പ്രീമിയര്‍ ഹെ ലൈഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘവും തമ്മിലുള്ള താരിഫ് ചര്‍ച്ച ഞായറാഴ്ചയും തുടര്‍ന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് 145 ശതമാനം നികുതിയാണ് ചുമത്തിയത്. പകരം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം ചുങ്കം ചൈനയും പ്രഖ്യാപിച്ചിരുന്നു.

Comments: